ഒളിച്ചോട്ടത്തിന് പിന്നാലെ പൊലീസ് സമ്മര്‍ദ്ദത്തില്‍ യുവതി ബന്ധത്തില്‍ നിന്ന് പിന്മാറി, പിന്നാലെ യുവാവിനെ മരിച്ച നിലയില്‍ ; കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം
പെണ്‍കുട്ടി ഫോണ്‍ വിളിച്ചതിന് പിന്നാലെയാണ് ഹരിഹരന്‍ വീട്ടിനിന്നിറങ്ങിയത്.
തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊലയെന്ന് സംശയം. പുതുക്കോട്ടയില്‍ ദളിത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂര്‍ സ്വദേശി ആര്‍ ഹരിഹന്‍ എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് സമീപത്തുള്ള ക്വാറിയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇയാളെ കാണാതായിരുന്നു. സംഭവത്തില്‍ ഹരിഹരന്റെ സുഹൃത്തായിരുന്ന പെണ്‍കുട്ടി, അച്ഛന്‍, സഹോദരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. പ്രബല ജാതിയില്‍പെട്ടവരാണ് പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടി ഫോണ്‍ വിളിച്ചതിന് പിന്നാലെയാണ് ഹരിഹരന്‍ വീട്ടിനിന്നിറങ്ങിയത്.
പെണ്‍കുട്ടിക്കെതിരെ അടക്കം ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഹരിഹരന്റെ കുടുംബം ആവശ്യപ്പെടുന്നത്. ഹരിഹരനും പെണ്‍കുട്ടിയും വിവാഹിതരാകാനായി 5 മാസം മൂന്‍പ് ഒളിച്ചോടി പോയിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ബന്ധം തുടരനില്ലെന്ന് അറിയിക്കുകയായിരുന്നു. ദളിത് യുവാവിനെ വിവാഹം ചെയ്യരുതെന്ന് പറഞ്ഞു പൊലീസുകാര്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.
.jpg)

