മരണത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് ഗൂഗിളിൽ സെർച്ച് ചെയ്തതിന് പിന്നാലെ 17കാരി ജീവനൊടുക്കി


നാഗ്പുർ : ഓൺലൈനിൽ മരണത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് സെർച്ച് ചെയ്തതിന് പിന്നാലെ 17കാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം.
നാഗ്പൂരിലെ സ്വകാര്യ സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിയും റിസർവ് ബാങ്ക് മേഖലാ ഡയറക്ടറുടെ ഏക മകളുമാണ് കുട്ടിയെന്നും പൊലീസ് അറിയിച്ചു. ഗൂഗിളിൽ തുടർച്ചയായി മരണത്തെയും വിദേശ സംസ്കാരങ്ങളെയും കുറിച്ച് കുട്ടി സെർച്ച് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി.
ഛത്രപതി നഗറിലുള്ള വീട്ടിൽ, തിങ്കളാഴ്ച പുലർച്ചെ 5.45ഓടെ രക്തത്തിൽ കുതിർന്നു കിടക്കുന്ന നിലയിൽ മാതാവാണ് കുട്ടിയെ കണ്ടത്. പിന്നാലെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ സമീപത്ത് നിന്നും കണ്ടെത്തി. ഇതിൽ തുടർച്ചയായി മരണത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് സെർച്ച് ചെയ്തതായി കണ്ടെത്തി. ആദ്യം കൈത്തണ്ട മുറിച്ച ശേഷം, സ്വയം കഴുത്തറുക്കുകയായിരുന്നു.