ഭര്‍ത്താവിനെ അടിച്ചുകൊന്ന ശേഷം മൃതദേഹം ഗ്രൈൻഡര്‍ ഉപയോഗിച്ച്‌ വെട്ടിനുറുക്കി; ഭാര്യയും കാമുകനും പിടിയില്‍

d
d

ഇരുമ്ബ് ദണ്ഡും ഉരലും ഉപയോഗിച്ച്‌ അടിച്ചുകൊന്ന ശേഷം, മരങ്ങള്‍ മുറിക്കാൻ ഉപയോഗിക്കുന്ന ഗ്രൈൻഡർ ഉപയോഗിച്ച്‌ മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നു. ശരീരത്തിന്റെ ഒരു ഭാഗം ഓടയില്‍ തള്ളുകയും ബാക്കി ഭാഗങ്ങള്‍ രാജ്ഘട്ടിലെ ഗംഗാനദിയില്‍ ഒഴുക്കുകയും ചെയ്തു

ഉത്തർപ്രദേശിലെ സംഭലില്‍ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രൈൻഡർ ഉപയോഗിച്ച്‌ വെട്ടിനുറുക്കി പുഴയില്‍ തള്ളിയ ഭാര്യയും കാമുകനും പിടിയില്‍.ചന്ദൗസി സ്വദേശിയായ രാഹുല്‍ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാഹുലിന്റെ ഭാര്യ റൂബിയെയും കാമുകൻ ഗൗരവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

tRootC1469263">

നവംബർ 18-നാണ് രാഹുലിനെ കാണാനില്ലെന്ന് കാട്ടി റൂബി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഡിസംബർ 15-ന് ഈദ്ഗാഹ് പ്രദേശത്തെ ഓടയില്‍ നിന്ന് തലയും കൈകാലുകളും ഇല്ലാത്ത നിലയില്‍ ഒരു മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തില്‍ 'രാഹുല്‍' എന്ന് ടാറ്റൂ ചെയ്തിരുന്നത് പോലീസിന് നിർണ്ണായക തെളിവായി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ റൂബിയെയും ഗൗരവിനെയും പോലീസ് ചോദ്യം ചെയ്യുകയും ഇവർ കുറ്റം സമ്മതിക്കുകയുമായിരുന്നു.

തങ്ങളുടെ അവിഹിത ബന്ധം രാഹുല്‍ കണ്ടെത്തിയതിനെത്തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇരുമ്ബ് ദണ്ഡും ഉരലും ഉപയോഗിച്ച്‌ അടിച്ചുകൊന്ന ശേഷം, മരങ്ങള്‍ മുറിക്കാൻ ഉപയോഗിക്കുന്ന ഗ്രൈൻഡർ ഉപയോഗിച്ച്‌ മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നു. ശരീരത്തിന്റെ ഒരു ഭാഗം ഓടയില്‍ തള്ളുകയും ബാക്കി ഭാഗങ്ങള്‍ രാജ്ഘട്ടിലെ ഗംഗാനദിയില്‍ ഒഴുക്കുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ഗ്രൈൻഡറും മറ്റ് ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തു.

Tags