അഫ്ഗാനിസ്താനുമായുള്ള വ്യാപാര ഇടപാടുകൾ ഇന്ത്യ നിർത്തിവെച്ചെന്ന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഇറാനിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് അഫ്ഗാനിസ്താനുമായുള്ള വ്യാപാര ഇടപാടുകൾ ഇന്ത്യ നിർത്തിവെച്ചെന്ന വാർത്തകൾ കേന്ദ്ര സർക്കാർ തള്ളി.
ഇതുസംബന്ധിച്ച് പാകിസ്താൻ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്രം വ്യക്തമാക്കി. പാകിസ്താനി പ്രൊപഗണ്ട അക്കൗണ്ടുകൾ നിർമിച്ച വ്യാജ കത്താണ് പ്രചരിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ഈ കത്ത് വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
tRootC1469263">2024-25 കാലയളവിൽ ഇന്ത്യ അഫ്ഗാനിസ്താനിലേക്ക് 318.91 ദശലക്ഷം ഡോളറിന്റെ കയറ്റുമതി നടത്തിയിട്ടുണ്ട്. അഫ്ഗാനിൽനിന്നുള്ള ഇറക്കുമതി 689.81 ദശലക്ഷം ഡോളറാണ്.
.jpg)


