മണിപ്പൂരിൽ അഫസ്‌പ നീട്ടി

manipur
manipur

ന്യൂഡൽഹി: സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പൂരിൽ അഫസ്‌പ നീട്ടി കേന്ദ്ര സർക്കാർ. നിലവിൽ രാഷ്ട്രപതി ഭരണം തുടരുന്ന മേഖലയിൽ ആറുമാസത്തേക്കാണ് അഫസ്‌പ നീട്ടിയത്. സൈന്യത്തിന് സമ്പൂർണ അധികാരം നൽകുന്ന നിയമമാണ് അഫസ്‌പ. ക്രമസമാധാന നില വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഈ നടപടി.

അതേസമയം 13 പൊലീസ് സ്റ്റേഷൻ പരിധികൾ ഒഴിവാക്കിയാണ് അഫസ്‌പ നീട്ടിയത്. സമീപ സംസ്ഥാനങ്ങളായ നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും ആറുമാസത്തേക്ക് അഫസ്‌പ കാലാവധി നീട്ടിയിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജിമാരുടെ ആറംഗ സംഘം നടത്തിയ മണിപ്പൂർ സന്ദർശനത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

Tags

News Hub