ഓറിയന്റൽ ഇൻഷുറൻസിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറാകാം

computer work
computer work

കേന്ദ്ര പൊതുമേഖലയിൽ പെടുന്ന ദി ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് 300 അഡ്മിനിസ്ട്രേറ്റിവ് ഓഫിസർമാരെ (285 ജനറൽ ലിസ്റ്റ്, 15 ഹിന്ദി ഓഫിസർ) റിക്രൂട്ട് ചെയ്യുന്നു. വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം https://orientalinsurance.org.inൽ ലഭിക്കും. ഓൺലൈനിൽ ഡിസംബർ 15 വരെ അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റ് ഫെബ്രുവരി 28ന് ദേശീയതലത്തിൽ നടത്തും.

tRootC1469263">

ജനറൽ വിഭാഗത്തിൽ പെടുന്നവർക്ക് സംവരണം ചെയ്യപ്പെടാത്ത 130 ഒഴിവുകളിലും സംവരണ വിഭാഗത്തിൽ ഒ.ബി.സി നോൺ ക്രീമിലെയർ -72, പട്ടികജാതി -44, പട്ടികവർഗം -25, ഇ.ഡബ്ല്യു.എസ് -29 ഒഴിവുകളിലുമാണ് നിയമനം. ഭിന്നശേഷിക്കാർക്ക് 15 ഒഴിവുകളിൽ നിയമനമുണ്ടാവും. ശമ്പളനിരക്ക് 50,925-96,765 രൂപ. പ്രതിമാസം ഏകദേശം 85,000 രൂപയാണ് ശമ്പളം. ഇതിനു പുറമെ െപൻഷൻ, ഗ്രാറ്റ്വിറ്റി, ചികിത്സ സഹായം, ഇൻഷുറൻസ് മുതലായ ആനുകൂല്യങ്ങളുമുണ്ട്.

യോഗ്യത: ജനറലിസ്റ്റ് ഓഫിസർ- ഏതെങ്കിലും സ്ട്രീമിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. എസ്.സി/എസ്.ടി വിഭാഗത്തിന് 55 ശതമാനം മാർക്ക് മതി.

ഹിന്ദി (രാജ്ഭാഷ ഓഫിസർ)- ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ 60 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. ഡിഗ്രി തലത്തിൽ ഇംഗ്ലീഷ്/ഹിന്ദി ഒരു വിഷയമായിരിക്കണം). പ്രായപരിധി 21-30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.

അപേക്ഷാഫീസ്- 1000 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിന്- 250 രൂപ. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള സമഗ്ര വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്. ഓൺലൈൻ സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും

Tags