യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു

Savitri

ഉത്തർപ്രദേശ്  : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി അന്തരിച്ചു. 91 വയസ്സായിരുന്നു. ഉത്തരാഖണ്ഡിലെ പൗരി ഗഢ്വാളിലുള്ള കുടുംബവസതിയിലായിരുന്നു അന്ത്യം.പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. മരണവാർത്ത പുറത്തുവന്നതോടെ വിവിധ രാഷ്ട്രീയ നേതാക്കളും പ്രമുഖരും അനുശോചനം അറിയിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കുടുംബാംഗങ്ങൾക്കും രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവർ അനുശോചനം രേഖപ്പെടുത്തി. പൊതുപ്രവർത്തനങ്ങൾക്കിടയിൽ കുടുംബത്തിലെ ഈ വിയോഗം വലിയ ദുഃഖവാർത്തയായിരിക്കുകയാണ്.

Tags