അദാനി ഓഹരി വിവാദം ; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും
Fri, 17 Mar 2023

അദാനി ഓഹരി വിവാദത്തില്‍ പാര്‍ലമെന്റ് ഇന്ന് പ്രക്ഷുബ്ധമാകും. വിഷയം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. ഇന്ത്യയെ വിദേശത്ത് അപമാനിച്ച ആരോപണത്തിന് മറുപടി പറയാന്‍ സ്പീക്കര്‍ അനുവദിച്ചാല്‍ രാഹുല്‍ഗാന്ധി ഇന്ന് ലോക്‌സഭയില്‍ സംസാരിക്കും.
അദാനി വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ എംപിമാര്‍ ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും. ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്താനാണ് തീരുമാനം.