അദാനി ഓഹരി വിവാദം ; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം
Wed, 15 Mar 2023

അദാനി ഓഹരി വിവാദത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷ എംപിമാര്‍. ഇന്ന് ഇഡി ആസ്ഥാനത്തേക്ക് മാര്‍ച്ചു നടത്തും. പാര്‍ലമെന്റിന് അകത്തും പ്രതിഷേധം തുടരാനാണ് തീരുമാനം.
കോണ്‍ഗ്രസ്, ആംആദ്മി, ബിആര്‍എസ്, ഇടതു പാര്‍ട്ടികള്‍ അടക്കം സംയുക്തമായാണ് പ്രതിഷേധം. ഡല്‍ഹി ഇഡി ആസ്ഥാനത്തേക്കാണ് മാര്‍ച്ച്. പാര്‍ലമെന്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. അദാനി വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ഡയറക്ടര്‍ക്ക് കത്തു നല്‍കും.