നടന്‍ ടൈഗര്‍ ഷ്‌റോഫിനെ വെടിവച്ചത് അഞ്ചു തവണ ; ഒരാളുടെ തോക്ക് കേടായി ; നടന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

tiger shroff

മൂന്നാമതൊരാള്‍ ബൈക്കുമായി എത്തി അക്രമികളുമായി മടങ്ങുകയായിരുന്നു. 

ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫ് സഞ്ചരിച്ച കാറിന് നേരെ വെടിവച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.ഇന്നലെ രാത്രി ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് കാറില്‍ മടങ്ങുകയായിരുന്ന ടൈഗര്‍ ഷ്‌റോഫിന് നേരെ രണ്ടു പേര്‍ അഞ്ചു തവണയാണ് വെടിവച്ചത്. കാറിന്റെ മുന്‍ വശത്തേയും വശങ്ങളിലേയും ചില്ലുകള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഒരാള്‍ക്ക് വെടിയുതിര്‍ക്കാന്‍ കഴിഞ്ഞില്ല. ആറാം തവണ വെടിയുതിര്‍ക്കാന്‍ ശ്രമിക്കവേ തോക്ക് കേടായി. സംഭവത്തില്‍ നടന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു.


മൂന്നാമതൊരാള്‍ ബൈക്കുമായി എത്തി അക്രമികളുമായി മടങ്ങുകയായിരുന്നു. 
സംഭവത്തില്‍ അന്വേഷണത്തിനായി 15 സംഘങ്ങളെ നിയോഗിച്ചു. അക്രമികള്‍ ബൈക്ക് റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.
 

Tags