നടന്‍ ദര്‍ശന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന അഭ്യൂഹം തള്ളി ജയില്‍ അധികൃതര്‍ ; പ്രതികരണവുമായി ഭാര്യ
നടന്റെ ആരോഗ്യനില സാധാരണ നിലയിലാണെന്നും ജയിലിനുള്ളില്‍ പ്രത്യേക പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
നടന്‍ ദര്‍ശന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കര്‍ണാടക ജയില്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നടന്റെ ആരോഗ്യനില സാധാരണ നിലയിലാണെന്നും ജയിലിനുള്ളില്‍ പ്രത്യേക പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
രേണുകാസ്വാമി കൊലക്കേസില്‍ ദര്‍ശന്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം ഹര്‍ജി തള്ളിയിരുന്നു. വിചാരണ നടപടികള്‍ പുരോഗതി അറിയാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം അടുത്ത ഒരു വര്‍ഷം ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ദര്‍ശന്‍ നിരാശയിലായിരുന്നുവെന്ന് ഭാര്യ വിജയലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ദര്‍സന്റെ സുഹൃത്തും നടിയുമായ പവിത്രഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് രേണുകാ ഗോസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
.jpg)

