ഡല്‍ഹിയില്‍ ഹോസ്റ്റല്‍ അപകടത്തിന് പിന്നാലെ നടപടി; 41 കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവ്
കഴിഞ്ഞ ദിവസങ്ങളിലും കോര്‍പറേഷന്‍, നിരവധി കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍. തലസ്ഥാന നഗരിയിലെ 12 സോണുകളിലായി നടത്തിയ പരിശോധയില്‍ 41 കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവ് നല്‍കുകയും 61 കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും ചെയ്തു. ഇതിന് പുറമെ 32 പിജികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും മൂന്ന് കെട്ടിടങ്ങള്‍ക്ക് പൊളിക്കല്‍ ഉത്തരവുകള്‍ നല്‍കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലും കോര്‍പറേഷന്‍, നിരവധി കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചതിന് 46 കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടിരുന്നു. അനധികൃത നിര്‍മാണം, വസ്തുവകകളുടെ ദുരുപയോഗം, അപകടകരമായ കെട്ടിടങ്ങള്‍ എന്നിവയ്‌ക്കെതിരായ നടപടി വരും ദിവസങ്ങളിലും തുടരുമെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.
.jpg)

