വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം; ദാരുണാന്ത്യം വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം; ദാരുണാന്ത്യം
Apr 11, 2026, 09:25 IST
കുശിനഗർ (യു.പി.): മോർവാനിൽ വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന യുവതി ആസിഡ് ആക്രമണത്തിൽ മരിച്ചു. 23-കാരിയായ കാജൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി രാംകോള പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ആക്രമണത്തിൽ പരിക്കേറ്റ് ഗോരഖ്പുർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാജൽ വെള്ളിയാഴ്ച രാവിലെ മരിച്ചു. അമ്മ ലീലാവതി ദേവി (58) ഗുരുതരനിലയിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഉറങ്ങുന്നതിനിടെ മേൽക്കൂരയിലൂടെ വീട്ടിൽക്കയറിയ അജ്ഞാതൻ ആസിഡ് ഒഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
.jpg)

