ലൈംഗികാതിക്രമ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ഇരയുടെ ഭര്‍ത്താവിനെ തീകൊളുത്തി പ്രതി
ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സന്തോഷ് മാധവറാവു ബെന്‍ഡ്രിക്കറാണ് ആക്രമണം നടത്തിയത്.
ലൈംഗികാതിക്രമ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ഇരയുടെ ഭര്‍ത്താവിനെ തീകൊളുത്തി പ്രതി. മഹാരാഷ്ട്രയിലെ നംദേഡ് ജില്ലയിലെ ബെന്‍ദ്രിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സന്തോഷ് മാധവറാവു ബെന്‍ഡ്രിക്കറാണ് ആക്രമണം നടത്തിയത്.
പരാതിയുമായി പൊലീസിനെ സമീപിച്ചതിലുള്ള ദേഷ്യത്തിലായിരുന്നു സന്തോഷ് പിതാവ് മാധവിനും സഹോദരന്‍ ശിവകുമാറിനുമൊപ്പം എത്തി ആക്രമണം നടത്തിയത്. ഇരയുടെ ഭര്‍ത്താവിന് നേരെ പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിസംബര്‍ 22 നായിരുന്നു യുവതിക്ക് നേരെ സന്തോഷ് ലൈംഗികാതിക്രമം നടത്തിയത്. ഇതിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് ഡിസംബര്‍ 28 ന് സന്തോഷിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇയാള്‍ ജാമ്യാപേക്ഷ നല്‍കുകയും കോടതി അനുവദിക്കുകയുമായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങി തൊട്ടുപിന്നാലെയായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്.
.jpg)


