അബദ്ധത്തില്‍ കാലില്‍ ചവിട്ടി; ബെംഗളൂരുവില്‍ തട്ടുകടയില്‍ വച്ച് യുവാവിനെ കുത്തിക്കൊന്നു
ഭാര്യ രണ്ടാമത്തെ പ്രസവത്തിനായി വീട്ടില്‍ പോയ സമയത്താണ് ശശികുമാറിന്റെ അപ്രതീക്ഷിത മരണം.
ബെംഗളൂരു: ബെംഗളൂരുവില്‍ തട്ടുകടയില്‍ വച്ച് യുവാവിനെ കുത്തിക്കൊന്നു.അബദ്ധത്തില്‍ കാലില്‍ ചവിട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.ബെംഗളൂരു ബസവേശ്വര നഗറിലെ തട്ടുകടയില്‍ വച്ച് മഞ്ജുനാഥ് നഗർ സ്വദേശി ശശികുമാർ ആണ് കൊല്ലപ്പെട്ടത്.ഭാര്യ രണ്ടാമത്തെ പ്രസവത്തിനായി വീട്ടില്‍ പോയ സമയത്താണ് ശശികുമാറിന്റെ അപ്രതീക്ഷിത മരണം.
tRootC1469263">സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ ഭാഗ്യരാജ്, മഞ്ജുനാഥ് എന്നിവർക്കായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.സ്വകാര്യ ലോണ്‍ റിക്കവറി സ്ഥാപനത്തിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ശശികുമാർ.ദോശ കഴിക്കുന്നതിനിടെ ശശികുമാർ അബദ്ധത്തില്‍ അവിടെയുണ്ടായിരുന്ന മഞ്ജുനാഥ് എന്നയാളുടെ കാലില്‍ ചവിട്ടി.
ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടാവുകയും മഞ്ജുനാഥ് തന്റെ സഹോദരൻ ഭാഗ്യരാജിനെ ഫോണില്‍ വിളിച്ചു വരുത്തുകയുമായിരുന്നു. സ്ഥലത്തെത്തിയ ഭാഗ്യരാജ് കൈവശമുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശശികുമാറിന്റെ കഴുത്തില്‍ വെട്ടി.ഗുരുതരമായി പരിക്കേറ്റ ശശികുമാർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
.jpg)


