ഗുജറാത്തില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ അപകടം; 10 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

gujarat

അഗ്‌നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ അപകടം. കെട്ടിടത്തിലെ ഇരുമ്പ് സ്ലാബ് തകര്‍ന്നുവീണാണ് അപകടമുണ്ടായത്. പത്തോളം തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷിച്ചിട്ടുണ്ട്. അഗ്‌നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് കുദാസന്‍ മേഖലയിലെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ അപകടമുണ്ടായത്. ഇരുമ്പ് സ്ലാബ് സ്ഥാപിക്കുന്നതിനിടെ ഇത് തകര്‍ന്നുവീണ് അപകടമുണ്ടായെന്നാണ് പ്രാഥമികവിവരം. 15-ഓളം തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നതെന്നും പറയുന്നു. അപകടത്തിന് പിന്നാലെ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

Tags