ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ആധാറും വോട്ടർ ഐഡിയും രേഖയായി പരിഗണിക്കണം : സുപ്രീം കോടതി

supreme court

ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ആധാറും വോട്ടർ ഐഡിയും രേഖയായി പരിഗണിക്കണമെന്ന് സുപ്രീം കോടതി. കൂട്ടത്തോടെ ഒഴിവാക്കൽ, എന്നതല്ല കൂട്ടത്തോടെ ഉൾപ്പെടുത്തൽ നയമാണ് സ്വീകരിക്കേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു. കേസിൽ സുപ്രീംകോടതി നാളെ വീണ്ടും വാദം കേൾക്കും.

അതേസമയം ഓഗസ്റ്റ് 1 ന് കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്
തടയണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പുതുക്കാൻ അപേക്ഷ നൽകിയത് 91.69 പേരാണ്. വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ സഖ്യം.

Tags