ട്രെയിൻ യാത്രയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവതിയെ കണ്ടെത്തി

d
d

കാണാതായതിന്റെ പശ്ചാത്തലത്തില്‍ അർച്ചനയുടെ വീട്ടുകാർ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിരുന്നു

മധ്യപ്രദേശില്‍ ട്രെയിൻ യാത്രയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവതിയെ കണ്ടെത്തി. 29-കാരിയും സിവില്‍ ജഡ്ജ് ഉദ്യോഗാർത്ഥിയുമായ അർച്ചന തിവാരിയെയാണ് കണ്ടെത്തിയത്.കാണാതായതിന്റെ പശ്ചാത്തലത്തില്‍ അർച്ചനയുടെ വീട്ടുകാർ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കവേയാണ് അർച്ചനയെ കണ്ടെത്തിയത്.

tRootC1469263">

സഹോദരിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചുവെന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് തന്നെ പുറത്തുവിടുമെന്നും അർച്ചനയുടെ സഹോദരൻ ദിവ്യാൻഷു മിശ്ര പ്രതികരിച്ചു. അർച്ചന അമ്മയോട് സംസാരിച്ചു. അർച്ചനയെ കൂട്ടികൊണ്ടുവരാനായി പ്രദേശത്തേക്ക് റെയില്‍വേ പോലീസ് സംഘം യാത്രതിരിച്ചിട്ടുണ്ട്.

Tags