മുസ്ലീം വിദ്യാര്‍ത്ഥനിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ആക്രമിച്ചു ; രണ്ടു പേര്‍ അറസ്റ്റില്‍

കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ മുസ്ലീം വിദ്യാര്‍ത്ഥിനിക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെതിരെ ആക്രമണം. ഭഗ് വാ ലൗ ട്രാപ്പ് ആണെന്നാരോപിച്ചായിരുന്നു ഇതര സമുദായത്തില്‍പ്പെട്ട യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചത്.
സുഹൃത്തിനെ ആക്രമിക്കുന്നത് പ്രതിരോധിച്ച പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന് പിന്നാലെ രണ്ടു പേര്‍ അറസ്റ്റിലായി. വായിദ് (20), സദ്ദാം(20) എന്നിവരാണ് അറസ്റ്റിലായത്.
സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദ്ദേശം നല്‍കിയതിനിടെയാണ് ഈ സംഭവം.
ഒഎംബി റോഡിലെ പ്രമുഖ ചാറ്റ് ഷോപ്പില്‍ ചായ കുടിക്കുകയായിരുന്നു കോളേജ് വിദ്യാര്‍ത്ഥിനിയായ 20 കാരിയും സുഹൃത്തും. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടതെന്ന് മനസിലാക്കി ഒരു സംഘം ഇവരെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു.