പ്രണയത്തിന് തടസമായ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച്‌ കൊലപ്പെടുത്തി യുവാവ്

MU

ശനിയാഴ്ച രതിയുടെ അടുത്തെത്തിയ ജിതേന്ദ്ര മിഠായി വാങ്ങി നല്‍കാമെന്നു പറഞ്ഞ് കുട്ടിയെ കൊണ്ടുപോയി. തുടർന്ന് കുഞ്ഞിനെ നിലത്തടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

പ്രണയത്തിന് തടസമായ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച്‌ കൊലപ്പെടുത്തി യുവാവ്.ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.രതി എന്ന യുവതിയുടെ മകനായ ആരവ് ആണ് കൊല്ലപ്പെട്ടത്. രതിയോട് ജിതേന്ദ്ര നേരത്തേ പ്രണയാഭ്യർഥന നടത്തുകയും തന്നെ വിവാഹം കഴിക്കണണെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ തനിക്ക് മകനുണ്ടെന്ന് പറഞ്ഞ് രതി വിവാഹത്തിനു വിസമ്മതിച്ചു. ശനിയാഴ്ച രതിയുടെ അടുത്തെത്തിയ ജിതേന്ദ്ര മിഠായി വാങ്ങി നല്‍കാമെന്നു പറഞ്ഞ് കുട്ടിയെ കൊണ്ടുപോയി. തുടർന്ന് കുഞ്ഞിനെ നിലത്തടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

പ്രതി ജിതേന്ദ്ര പാഠകിനെ (വിരാജ്) ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് വെടിവച്ചു കീഴ്‍പ്പെടുത്തി അറസ്റ്റു ചെയ്തു.ഇയാളില്‍നിന്ന് പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. നിരന്തരമായി രതിയോട് വിവാഹാഭ്യർഥന നടത്തിയിട്ടും മകന്റെ പേരില്‍ നിരസിച്ചതിലെ ദേഷ്യത്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

Tags