കൊടൈക്കനാലിന് അടുത്ത് യുവ ഡോക്ടര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; വാഹനത്തില്‍ കുറിപ്പും

doctor
doctor

വാഹനത്തില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തി.

യുവ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എംഡിക്ക് പഠിക്കുകയായിരുന്ന ഡോ. ജോഷ്വ സാംരാജിനെ തമിഴ്നാട്ടിലെ കൊടൈക്കനാലിനടുത്താണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടൈക്കനാലിനടുത്തുള്ള പൂമ്പാറൈയിലെ വനപ്രദേശത്ത് കാര്‍ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടതോടെ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

tRootC1469263">

വാഹനത്തില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തി. അതില്‍ ഡോക്ടര്‍ തന്റെ കുടുംബത്തോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. പക്ഷേ ആരെയും കുറ്റപ്പെടുത്തുകയോ കാരണം പറയുകയോ ചെയ്തിട്ടില്ല. റിലേഷന്‍ഷിപ്പിലെ പ്രശ്നം കാരണം ഡോക്ടര്‍ വിഷാദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

അതേസമയം ഡോക്ടര്‍ കടക്കെണിയിലായിരുന്നുവെന്ന് സൂചനയുള്ളതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെ ഡോക്ടര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നുവെന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഡോക്ടറുടെ കുറിപ്പില്‍ അക്കാര്യം പറയുന്നില്ല.

വാഹനത്തിനുള്ളില്‍ വെച്ച് ഡോക്ടര്‍ സ്വയം ഐവി ഫ്‌ലൂയിഡ് കുത്തിവച്ചെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സേലത്ത് എംഡിക്ക് പഠിക്കുകയിരുന്ന ഡോക്ടര്‍ ജോഷ്വ സാംരാജ് മധുരയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു.

Tags