വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുകയായിരുന്ന യുവതിയെ മുൻകാമുകനും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി
കാർ തടഞ്ഞുനിർത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് വധുവിനെ സംഘം ബലമായി പിടിച്ചുകൊണ്ടുപോയത്.
ഒഡീഷ: വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുകയായിരുന്ന യുവതിയെ മുൻകാമുകനും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി ഒഡീഷയിലെ ബൊലാംഗീർ ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കാർ തടഞ്ഞുനിർത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് വധുവിനെ സംഘം ബലമായി പിടിച്ചുകൊണ്ടുപോയത്.
കന്ധമാലില്‍ നടന്ന വിവാഹത്തിന് ശേഷം ദമ്പതികള്‍ കുടുംബാംഗങ്ങളോടൊപ്പം മടങ്ങുന്നതിനിടെ ബദബന്ദയ്ക്ക് സമീപം തർഭ റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കാർ തടഞ്ഞ മുൻകാമുകനും രണ്ട് കൂട്ടാളികളും ചേർന്ന് വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയെ ബലമായി വലിച്ചിഴച്ച് മറ്റൊരു വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു. സംഭവത്തിന് പിന്നാലെ വരൻ തർഭ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്
.jpg)

