കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ മൃതദേഹം മറവ് ചെയ്‌തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് ഇന്നും പരിശോധന

Skeleton found during examination in Dharmasthala; Confirmed to be human, doubted to be male

ഇന്ന് വനമേഖലയ്ക്ക് അകത്ത് തന്നെയുള്ള ഏഴാമത്തെ പോയന്റില്‍ കുഴിച്ച് പരിശോധന തുടങ്ങും

കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ മൃതദേഹം മറവ് ചെയ്‌തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് ഇന്നും പരിശോധനകള്‍ തുടരും. ധര്‍മസ്ഥലയിലെ ആറ് പോയന്റുകളില്‍ പരിശോധന പൂര്‍ത്തിയാക്കി പ്രത്യേകാന്വേഷണസംഘം ഇന്ന് വനമേഖലയ്ക്ക് അകത്ത് തന്നെയുള്ള ഏഴാമത്തെ പോയന്റില്‍ കുഴിച്ച് പരിശോധന തുടങ്ങും. ഇന്നലത്തെ പരിശോധനയിലാണ് അന്വേഷണത്തില്‍ വഴിത്തിരിവായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്ന് അസ്ഥിക്കഷ്ണങ്ങള്‍ കിട്ടിയത്.


കിട്ടിയ 15 അസ്ഥിഭാഗങ്ങളും ബയോ സേഫ് ബാഗുകളിലാക്കി എഫ് എസ് എല്‍ ലാബിലേക്ക് ഫൊറന്‍സിക് പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന്, വിശദമായി 13 പോയന്റുകളും പരിശോധിക്കാനാണ് പ്രത്യേകാന്വേഷണസംഘത്തിന്റെ തലവന്‍ പ്രണബ് മൊഹന്തി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബെല്‍ത്തങ്കടിയില്‍ താമസിക്കുന്ന ഡിജിപി അവിടെ എസ്‌ഐടി ഓഫീസില്‍ നിന്നാകും അന്തിമതീരുമാനങ്ങളെല്ലാം എടുക്കുക. ആറാം നമ്പര്‍ സ്‌പോട്ടില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയായതിനാല്‍ കുഴിച്ച ഭാഗത്ത് വെള്ളം വന്ന് നിറയാതിരിക്കാന്‍ ടെന്റ് കെട്ടിയും ടാര്‍പോളിനിട്ടും മൂടിയിട്ടുമുണ്ട്.

Tags