ഇന്ധനക്ഷാമം രൂക്ഷം ..! വിശാഖപട്ടണത്തെ കടയിൽ നിന്നും ഇൻഡക്ഷൻ കുക്കറുകൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ആളുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
പശ്ചിമേഷ്യയിലെ സാഹചര്യത്തിന് പിന്നാലെ ഇന്ധന ക്ഷാമം രൂക്ഷമായി. നിരവധി ഇടങ്ങളിൽ ഹോട്ടലുകളും മറ്റും അടച്ചിടേണ്ട സാഹചര്യത്തിലാണ്. എന്നാൽ ഇപ്പോഴിതാ വിശാഖപട്ടണത്ത് ഇൻഡക്ഷൻ കുക്കറുകൾ വാങ്ങാൻ ജനങ്ങളുടെ വൻ തിരക്കാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.'ബോംബെ ഗ്യാസ്‌ലൈറ്റ് സ്റ്റോഴ്സിൽ' നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
സാധാരണ ഗതിയിൽ പ്രതിദിനം രണ്ടോ മൂന്നോ ഇൻഡക്ഷൻ കുക്കറുകൾ മാത്രം വിറ്റിരുന്ന ഈ കടയിൽ, കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നൂറിലധികം യൂണിറ്റുകളാണത്രെ വിറ്റഴിഞ്ഞത്. കടയുടമ തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒരു ദിവസം മാത്രം 93 കുക്കറുകൾ വിറ്റഴിച്ചതായും കടയിലെ കണക്കുകൾ വ്യക്തമാക്കുന്നു.എന്തായാലും, സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് കടയുടമ അഞ്ച് ദിവസം മുമ്പ് തന്നെ ആവശ്യത്തിന് ഇൻഡക്ഷൻ കുക്കറുകൾ ഓർഡർ ചെയ്ത് സ്റ്റോക്ക് ചെയ്തിരുന്നുവത്രെ. വരാനിരിക്കുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ നഗരവാസികൾ തയ്യാറെടുക്കുന്നതിൻ്റെ തെളിവാണ് ഈ വർദ്ധിച്ച വിൽപ്പനയെന്നാണ് കടയുടമയുടെ മകൻ നാസർ സാലിഹ് പറയുന്നത്. നിലവിൽ ബില്ലിംഗ് കൗണ്ടറുകളിൽ ഇൻഡക്ഷൻ കുക്കറുകൾക്കായി ജനങ്ങൾ ക്യൂ നിൽക്കുന്ന സാഹചര്യമാണുള്ളത്.
.jpg)

