അയലത്തെ കുഞ്ഞിനെ പത്തുവയസ്സുകാരി ആറാമത്തെ നിലയില് നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി ; അമ്മയും പത്തുവയസ്സുകാരിയും മുംബൈ പൊലീസ് കസ്റ്റഡിയില്
തെളിവുകള് നശിപ്പിക്കാന് പെണ്കുട്ടിയുടെ കുടുംബം സിസിടിവി ക്യാമറ ഓഫ് ചെയ്യാന് ശ്രമിച്ചെന്നും ആരോപണമുണ്ട്.
മുംബൈയില് ഗോരേഗാവില് ഒന്നരവയസ്സു പ്രായമുള്ള കുഞ്ഞിനെ അയലത്തെ പത്തുവയസുകാരി ഫ്ളാറ്റിന്റെ ആറാം നിലയില് നിന്ന് എറിഞ്ഞു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ആറാം നിലയില് നിന്ന് കുഞ്ഞ് താഴേക്കു വീണത്. സംഭംവം സിസിടിവി ക്യാമറയില് പതിഞ്ഞതിനെ തുടര്ന്ന് പൊലീസ് അമ്മയേയും പെണ്കുട്ടിയേയും കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ആറാം നിലയില് നിന്ന് താഴേക്ക് എറിഞ്ഞതിന് ശേഷം പെണ്കുട്ടി ഇടനാഴിയിലൂടെ മറുവശത്തേക്ക് ഓടിപോകുന്നതാണ് കാണാനാവുന്നത്.
അപകടത്തെ കുറിച്ച് വിവരം ലഭിച്ചയുടന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കൊലപ്പെട്ട കുഞ്ഞിന്റെ കുടുംബം ഒക്ടോബര് ഒന്നാം തിയതിയാണ് ഇവിടെ താമസത്തിനെത്തിയത്. എന്നാല് ഇരു കുടുംബങ്ങളും തമ്മില് വളര്ത്തുപൂച്ചയുടെ പേരില് തര്ക്കമുണ്ടായതായി പൊലീസിന് വിവരം ലഭിച്ചു. അതേസമയം കുഞ്ഞിനെ താഴേക്കെറിഞ്ഞ പെണ്കുട്ടി മാനസികാരോഗ്യ പ്രശ്നങ്ങള് നേരിട്ടതായി റിപ്പോര്ട്ടുണ്ട്.
തെളിവുകള് നശിപ്പിക്കാന് പെണ്കുട്ടിയുടെ കുടുംബം സിസിടിവി ക്യാമറ ഓഫ് ചെയ്യാന് ശ്രമിച്ചെന്നും ആരോപണമുണ്ട്.
.jpg)


