സ്കൂളിലെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ പത്തുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

d

മൂന്ന് പെണ്‍മക്കളും ഒരു മകനുമടക്കം നാല് മക്കളാണ് പ്രമോദ് കുമാറിനുള്ളത്

ഉത്തർപ്രദേശിലെ മുസാഫർനഗറില്‍ സ്കൂളിലെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ പത്തുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു..നാലാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി, ഓട്ടമത്സരത്തിന്റെ പകുതിയെത്തിയപ്പോള്‍ പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സ്കൂള്‍ അധികൃതർ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  മരിച്ചു

സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോമ്പോസിറ്റ് സ്കൂളില്‍ ശനിയാഴ്ച സംഘടിപ്പിച്ച കായികമേളയ്ക്കിടെയാണ് സംഭവം.മരണകാരണം ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.മകൻ പൂർണ്ണ ആരോഗ്യവാനായാണ് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും മുൻപ് ഉണ്ടായിരുന്നില്ലെന്നും കുട്ടിയുടെ പിതാവ് പ്രമോദ് കുമാർ വേദനയോടെ പറഞ്ഞു.മൂന്ന് പെണ്‍മക്കളും ഒരു മകനുമടക്കം നാല് മക്കളാണ് പ്രമോദ് കുമാറിനുള്ളത്

Tags