കുട്ടികളുടെ മുഖത്തടിക്കുന്ന അധ്യാപിക ; യുപിയില്‍ നിന്നുള്ള വീഡിയോയ്ക്ക് നേരെ വിമര്‍ശനം ശക്തം

school
school

ഒമ്പതോളം കുട്ടികളെയാണ് ഇവര്‍ ഇത്തരത്തില്‍ പീഡിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഭ്ലുവാഹിനിയിലെ എല്‍ബിഎസ് പബ്ലിക് സ്‌കൂളില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിക്കുകയാണ്. പാഠങ്ങള്‍ പഠിക്കാത്തതിന് ക്ലാസിലെ മുഴുവന്‍ കുട്ടികളുടെയും മുഖത്ത് ആഞ്ഞടിക്കുന്ന ഒരു അധ്യാപികയുടെ വീഡിയോയായിരുന്നു അത്. നീല സാരി ധരിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന അവര്‍ ഓരോ കുട്ടിയുടെയും അടുത്തെത്തി അവരുടെ മുഖത്ത് ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം. ഒമ്പതോളം കുട്ടികളെയാണ് ഇവര്‍ ഇത്തരത്തില്‍ പീഡിപ്പിക്കുന്നത്.

tRootC1469263">

ഒരു കൈയില്‍ ഒരു മരവടിയും ഒരു ടെക്സ്റ്റ് പുസ്തകവും ടീച്ചറുടെ കൈയില്‍ കാണാം. പാഠങ്ങള്‍ എന്ത് കൊണ്ട് പഠിച്ചില്ല എന്ന് ചോദിച്ച് കൊണ്ട് അവര്‍ കുട്ടികളുടെ മുഖത്ത് ആഞ്ഞടിക്കുന്നു. ചില കുട്ടികള്‍ മാറാന്‍ ശ്രമിക്കുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് അടുപ്പിച്ച് വീണ്ടും വീണ്ടും ഇവര്‍ മുഖത്ത് അടിക്കുന്നതും വീഡിയോയില്‍ കാണാം. ഈ സമയത്ത് കുട്ടികളുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടാകുന്നില്ല. യുപിയിലെ ജൗന്‍പൂരിലെ ബദ്‌ലാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഭ്ലുഹിനില്‍ നിന്നുള്ളതാണ് വീഡിയോ എന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പറയുന്നു. കുട്ടികളെ തല്ലുന്നതിനിടെയില്‍ 'എല്ലാ ഉത്തരവാദിത്തവും എന്റെതാണോയെന്ന് അധ്യാപിക കുട്ടികളുടെ നേരെ ആക്രോശിക്കുന്നത് കേള്‍ക്കാം. അധ്യാപികയുടെ ദേഷ്യം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സമൂഹ മാധ്യമ ഉപയോക്താക്കള്‍ പറഞ്ഞു.


 

Tags