കോഴിയിറച്ചി ആവശ്യപ്പെട്ടതിന് ഏഴുവയസ്സുകാരനെ അമ്മ അടിച്ചുകൊന്നു

baby

ചിക്കൻ കഴിക്കാനുള്ള ആഗ്രഹം പറഞ്ഞതിനെ തുടർന്നാണ് സംഭവം നടന്നത്. ഇതില്‍ പ്രകോപിതയായ അമ്മ ‘ചപ്പാത്തി റോളർ’ ഉപയോഗിച്ച്‌ മകനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇവർ അതേ ഉപകരണം ഉപയോഗിച്ച്‌ മകളെയും അടിച്ചു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ കോഴിയിറച്ചി ആവശ്യപ്പെട്ടതിന്റെ പേരില്‍ അമ്മയുടെ മർദ്ദനമേറ്റ് ഏഴുവയസ്സുകാരൻ മരിച്ചു.ചിന്മയ് ധുംഡെ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പത്തു വയസ്സുള്ള സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിക്കൻ കഴിക്കാനുള്ള ആഗ്രഹം പറഞ്ഞതിനെ തുടർന്നാണ് സംഭവം നടന്നത്. ഇതില്‍ പ്രകോപിതയായ അമ്മ ‘ചപ്പാത്തി റോളർ’ ഉപയോഗിച്ച്‌ മകനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇവർ അതേ ഉപകരണം ഉപയോഗിച്ച്‌ മകളെയും അടിച്ചു. മർദനത്തെ തുടർന്ന് മകൻ ചിന്മയ് മരിച്ചു. നിലവിളി കേട്ട് അയല്‍ക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തില്‍ പോലീസ് അമ്മക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കുറ്റാരോപിതയായ പല്ലവി ഗുംഡെയെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ട് യതീഷ് ദേശ്മുഖ് അറിയിച്ചു.

Tags