ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘം ഗുണ്ടല്‍പേട്ടില്‍ അപകടത്തില്‍പെട്ടു; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

accident 1

മലപ്പുറം മമ്പുറം സ്വദേശി മുനീര്‍(30), ഭാര്യയുടെ മാതാവ് മുനീറ (45), മൂന്നര വയസുള്ള മോഹിസ് സിദ്ദാന്‍ എന്നിവരാണ് മരിച്ചത്.

വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കര്‍ണാടക ഗുണ്ടല്‍പേട്ടിന് സമീപത്തായിരുന്നു അപകടം. ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം മമ്പുറം സ്വദേശി മുനീര്‍(30), ഭാര്യയുടെ മാതാവ് മുനീറ (45), മൂന്നര വയസുള്ള മോഹിസ് സിദ്ദാന്‍ എന്നിവരാണ് മരിച്ചത്. ചാമരാജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മോഹിസ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു സംഘം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

Tags