നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് അപകടം; ഉത്തര്‍പ്രദേശില്‍ ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Updated: May 29, 2026, 12:35 IST
നിർമാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം .ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയില്‍ ഇന്ന് പുലർച്ചെയാണ് അപകടം.
ഹാമിർപൂർ: നിർമാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം .ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയില്‍ ഇന്ന് പുലർച്ചെയാണ് അപകടം.
ശക്തമായ മഴയെയും കടുത്ത കാറ്റിനെയും തുടർന്നാണ് പാലത്തിന്റെ ഒരു ഭാഗം തകർന്നതെന്നാണ് റിപ്പോർട്ടുകള്‍. ഇത് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്ന് സ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു.
റിപ്പോർട്ടുകള്‍ പ്രകാരം, അപകടം നടക്കുന്ന സമയത്ത് തൊഴിലാളികള്‍ പാലത്തിനടിയില്‍ ഉറങ്ങുകയായിരുന്നു. അതിനാല്‍ ഇവർക്ക് പെട്ടെന്ന് ഓടി രക്ഷപ്പെടാൻ സാധിച്ചില്ല. .
.jpg)

