പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന അമ്മയെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ടു കൊന്നു; മകന്‍ അറസ്റ്റില്‍

mother

കൊലപാതകത്തിന് പിന്നാലെ സവിത്രമ്മയുടെ മകന്‍ വെങ്കിടേഷിനെ (42) പൊലീസ് കസ്റ്റഡിയിലെടുത്തു.

തളര്‍ന്നു കിടപ്പിലായിരുന്ന വൃദ്ധയായ അമ്മയെ മകന്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി. ബെംഗളൂരുവിലെ ആര്‍ ആര്‍ നഗറില്‍ ബി ഇ എം എല്‍ ലേഔട്ടിലാണ് സംഭവം. സവിത്രമ്മ (72) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു ഇവര്‍. ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

കൊലപാതകത്തിന് പിന്നാലെ സവിത്രമ്മയുടെ മകന്‍ വെങ്കിടേഷിനെ (42) പൊലീസ് കസ്റ്റഡിയിലെടുത്തു. ദീര്‍ഘകാലമായി അസുഖബാധിതയായി അമ്മ കിടപ്പിലായതു കാരണമുള്ള മാനസിക വിഷമമാണ് ക്രൂരമായ ഈ പ്രവൃത്തിക്ക് മകനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാലാം നിലയില്‍ നിന്ന് താഴേക്ക് വീണ സവിത്രമ്മ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

സംഭവത്തില്‍ ആര്‍ ആര്‍ നഗര്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൃത്യം നടന്ന സാഹചര്യം വ്യക്തമാകേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കും
 

Tags