ഒന്നരവയസ്സുകാരനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി നദിയിലേക്ക് വലിച്ചെറിഞ്ഞു; അച്ഛൻ അറസ്റ്റില്‍

baby

മകനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം യമുനാ നദിയില്‍ എറിഞ്ഞതായി രാജേന്ദ്രൻ സമ്മതിച്ചു

ഉത്തർപ്രദേശിലെ ബന്ദയില്‍ ഒന്നര വയസ്സുകാരനായ മകനെ കൊലപ്പെടുത്തി മൃതദേഹം യമുനാ നദിയില്‍ തള്ളിയ കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഫത്തേപൂർ ജില്ലയിലെ ധനുഹൻ ദേര സ്വദേശിയായ രാജേന്ദ്ര (32) എന്നയാളാണ് പിടിയിലായത്.

ജനുവരി 5ന് രാത്രി തന്റെ മകൻ കാർത്തിക്കിനെ ഭർത്താവ് നിർബന്ധപൂർവ്വം കൊണ്ടുപോയെന്ന് കാട്ടി പച്‌കൗരി ഗ്രാമത്തില്‍ താമസിക്കുന്ന ഭാര്യ ശാരദ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് രാജേന്ദ്രനില്‍ നിന്ന്‌അ അകന്നു കഴിയുകയായിരുന്നു ശാരദ.

tRootC1469263">

തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മകനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം യമുനാ നദിയില്‍ എറിഞ്ഞതായി രാജേന്ദ്രൻ സമ്മതിച്ചു. പ്രതി മദ്യത്തിന് അടിമയാണെന്നും ഇതിനെത്തുടർന്നുള്ള തർക്കങ്ങളാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. 

Tags