വീടിന്റെ മേല്‍ക്കൂരയില്‍ കളിച്ചുകൊണ്ടിരുന്ന ഒന്പത് വയസുകാരി കുരങ്ങിന്റെ ആക്രമണത്തില്‍ മരിച്ചു
Updated: Apr 6, 2026, 15:09 IST
മറ്റ് കുട്ടികളോടൊപ്പം വീടിന്റെ മേല്‍ക്കൂരയില്‍ കളിക്കുകയായിരുന്ന ശുഭിയെ കുരങ്ങ് പെട്ടെന്ന് ആക്രമിക്കുകയും മുകളില്‍നിന്നു താഴേയ്ക്കു തള്ളിയിടുകയുമായിരുന്നു.
ലക്നോ: ഉത്തർപ്രദേശിലെ ബല്‍റാംപൂരില്‍ വീടിന്റെ മേല്‍ക്കൂരയില്‍ കളിച്ചുകൊണ്ടിരുന്ന ഒന്പത് വയസുകാരി കുരങ്ങിന്റെ ആക്രമണത്തില്‍ മരിച്ചു.അശോക് കുമാറിന്റെ മകള്‍ ശുഭിയാണ് മരിച്ചത്.
മറ്റ് കുട്ടികളോടൊപ്പം വീടിന്റെ മേല്‍ക്കൂരയില്‍ കളിക്കുകയായിരുന്ന ശുഭിയെ കുരങ്ങ് പെട്ടെന്ന് ആക്രമിക്കുകയും മുകളില്‍നിന്നു താഴേയ്ക്കു തള്ളിയിടുകയുമായിരുന്നു.
വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ശുഭിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, കുട്ടിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണത്തിനു കീഴടങ്ങുകയായിരുന്നു.
.jpg)