രണ്ടുവയസുകാരിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മയും കാമുകനും പിടിയില്‍

baby leg
baby leg

അഴുക്കുചാലിന് സമീപത്ത് രണ്ട് വയസുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയും കാമുകനും കുടുങ്ങിയത്

തെലങ്കാനയിലെ ശിവംപേട്ട് മണ്ഡലിൽ രണ്ടുവയസുകാരിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മയും കാമുകനും പിടിയില്‍. ഇരുപത്തിമൂന്നുകാരിയായ മംമ്ത, ഇവരുടെ കാമുകൻ ഷെയ്ഖ് ഫയാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശിവംപേട്ട് മണ്ഡലിലെ ശാബാസ്പള്ളിയില്‍ അഴുക്കുചാലിന് സമീപത്ത് രണ്ട് വയസുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയും കാമുകനും കുടുങ്ങിയത്.ജൂണ്‍ നാലിനാണ് മംമ്തയും കാമുകനും ചേർന്ന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയത്.

tRootC1469263">

തുടർന്ന് ശിവംപേട്ട് മണ്ഡലിലെ ശാബാസ്പള്ളിയില്‍ അഴുക്ക് ചാലിന് സമീപം കുഴിച്ച്‌ മൂടുകയായിരുന്നു. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചില്‍ കാമുകനുമായുള്ള ലൈംഗികബന്ധത്തിന് തടസമായതോടെയാണ് യുവതി രണ്ട് വയസുള്ള സ്വന്തം മകളെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത്.

Tags