കുടിവെളളം വിതരണം ചെയ്യുന്നതിനിടെ വാട്ടര്‍ ടാങ്കര്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം

d

ടാങ്കര്‍ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ തട്ടി വൈദ്യുതി ടാങ്കറിലൂടെ പ്രവഹിക്കുകയായിരുന്നു.

സംഭാജിനഗര്‍: മഹാരാഷ്ട്രയില്‍ കുടിവെളളം വിതരണം ചെയ്യുന്നതിനിടെ  വാട്ടര്‍ ടാങ്കര്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. സംഭാജിനഗറിലാണ് സംഭവം. ശിവജി സാഹേബ്‌റാവു ഭുംറെ(58) ആണ് മരിച്ചത്.

പൈതന്‍ താലൂക്കില്‍ പച്ചോട് പ്രദേശത്ത് കുടിവെളളം വിതരണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ടാങ്കര്‍ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ തട്ടി വൈദ്യുതി ടാങ്കറിലൂടെ പ്രവഹിക്കുകയായിരുന്നു.

സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മനോജ് റാംനാഥ് ഭുംറെയ്ക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്.ശക്തമായ വൈദ്യുതാഘാതമേറ്റ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവജി സാഹേബ്‌റാവുവിനെ രക്ഷിക്കാനായില്ല

Tags