കുറച്ചു വര്‍ഷങ്ങളായി വളരെ നല്ല കാര്യങ്ങള്‍ ഇവിടെ നടന്നു, ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരിനെ പുകഴ്ത്തി തരൂര്‍
ബിഹാറില്‍ മുമ്പ് കേട്ടതിനേക്കാള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. റോഡുകള്‍ മികച്ചതാണ്.
ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ശശി തരൂര്‍ നടത്തിയ പ്രസ്താവനയാണ് ചര്‍ച്ചയാകുന്നത്. 'കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളരെ നല്ല കാര്യങ്ങള്‍ ബിഹാറില്‍ നടന്നിട്ടുണ്ടെന്നതില്‍ സംശയമില്ലെന്നായിരുന്നു പ്രതികരണം.
tRootC1469263">ബിഹാറില്‍ മുമ്പ് കേട്ടതിനേക്കാള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. റോഡുകള്‍ മികച്ചതാണ്. പഴയതില്‍ നിന്ന് വ്യത്യസ്തമായി രാത്രി വൈകിയും ആളുകള്‍ തെരുവിലിറങ്ങുന്നുണ്ട്. വൈദ്യുതിയും വെള്ളവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നാണ് ഇതുവരെ കണ്ടതില്‍ നിന്ന് മനസ്സിലാകുന്നത് എന്നും തരൂര്‍ വിശദീകരിക്കുന്നു.
പ്രഥമ നളന്ദ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ബിഹാറിലെത്തിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളികളായ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമാണ് ജെഡിയു. നിതീഷ് കുമാറിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയപരമായ മറുപടി നല്‍കാന്‍ തരൂര്‍ തയ്യാറായില്ല. രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ബിഹാറിന്റെ ഈ പുരോഗതി കാണുന്നതില്‍ ഞാന്‍ തീര്‍ച്ചയായും സന്തോഷവാനാണെന്നും, ബിഹാറിലെ ജനങ്ങളും അവരുടെ ജനപ്രതിനിധികളും ഈ നേട്ടത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)


