മഴയ്ക്ക് പിന്നാലെ ദേശീയ പാതയില്‍ രൂപപ്പെട്ടത് വന്‍ ഗര്‍ത്തം

bus

മണിക്കൂറുകളോളമാണ് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിക്കിടന്നത്.

വടക്കേ ഇന്ത്യയില്‍ മഴ ശക്തമാവുന്നതിനിടെ ദേശീയ പാത 48ല്‍ രൂപപ്പെട്ടത് വന്‍ ഗര്‍ത്തം. പിന്നാലെ ഡല്‍ഹി ജയ്പൂര്‍ ദേശീയ പാത 48ല്‍ 10 കിലോമീറ്ററിലധികമാണ് ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. ഗുരഗ്രാമില്‍ സണ്‍ ബീം കമ്പനിക്ക് സമീപത്തായി നരസിംഗ്പൂര്‍ മേഖലയിലാണ് വലിയ കുഴി രൂപം കൊണ്ടത്.

മണിക്കൂറുകളോളമാണ് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിക്കിടന്നത്. ഇഫ്‌കോ ചൗക്ക് മുതല്‍ നര്‍സിംഗ്പൂര്‍ വരെ ഏകദേശം പത്ത് കിലോമീറ്റര്‍ നീളത്തിലാണ് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ഇതിന് പിന്നാലെ ജയ്പൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കായി ജില്ലാ ഭരണകൂടവും ട്രാഫിക് പൊലീസും പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും റൂട്ട് മാറ്റങ്ങളും ഏര്‍പ്പെടുത്തി. മഴ ശക്തമായതിന് പിന്നാലെ ഗുരുഗ്രാമിന്റെ മറ്റ് ചില ഭാഗങ്ങളിലും റോഡ് ഇടിഞ്ഞുതാഴ്ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags