ദില്ലി മൃഗശാലയില്‍ നിന്ന് ഒരു കൂട്ടം കുറുക്കന്മാര്‍ ചാടിപ്പോയി
Nov 23, 2025, 16:14 IST
കണ്ടെത്താനായി പ്രത്യക സംഘത്തെയാണ് തെരച്ചിലിന് നിയമിച്ചിട്ടുള്ളത്.
വേലിയിലെ വിടവ് വഴിയാക്കി, ദില്ലി മൃഗശാലയില്‍ നിന്ന് ഒരു കൂട്ടം കുറുക്കന്മാര്‍ ചാടിപ്പോയി. ശനിയാഴ്ച രാവിലെയാണ് സംഭവം. ഇവയെ കണ്ടെത്താനായി പ്രത്യക സംഘത്തെയാണ് തെരച്ചിലിന് നിയമിച്ചിട്ടുള്ളത്.
ദില്ലിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നുമാണ് കുറുക്കന്മാര്‍ രക്ഷപ്പെട്ടത്. മൃഗശാലയിലുള്ള ജീവികളെ കൈകാര്യം ചെയ്യുന്നതിലെ ഗുരുതര വീഴ്ച വിശദമാക്കുന്നതാണ് സംഭവം. പുറത്ത് ചാടാന്‍ കുറുക്കന്മാര്‍ കണ്ടെത്തിയ വഴിയെത്തുന്നത് നിബിഡ വനമേഖലയിലേക്കാണ്. സന്ദര്‍ശകര്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും തന്നെയില്ലെന്നാണ് മൃഗശാല അധികൃതര്‍ വിശദമാക്കുന്നത്.
tRootC1469263">.jpg)

