പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സ്‌ഫോടനം; രണ്ട് സൈനികർക്ക് പരിക്ക്

blast

പൂഞ്ചിലെ നിയന്ത്രണരേഖയായ ലൈന്‍ ഓഫ് കണ്‍ട്രോളിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.

ശ്രീനഗർ: ജമ്മുകശ്മീര്‍ പൂഞ്ചില്‍ ഗ്രെനേയ്ഡ് പൊട്ടിത്തെറിച്ച് സ്‌ഫോടനം. അപകടത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പരിശീലനത്തിനിടയില്‍ ഗ്രെനേയ്ഡ് പൊട്ടിത്തെറിക്കുകയായിരുന്നു.

പൂഞ്ചിലെ നിയന്ത്രണരേഖയായ ലൈന്‍ ഓഫ് കണ്‍ട്രോളിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സൈനികരുടെ ആരോഗ്യനില തൃപ്തമാണെന്നാണ് വിവരം.

Tags