ചോക്ലേറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

RAPE CASE

പെണ്‍കുട്ടിയെ മണിക്കൂറുകളോളം പീഡനത്തിരയാക്കിയെന്നും പീഡനത്തിനുശേഷം കുട്ടിയെ തേയില തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഗു വാഹത്തി:  അസമില്‍  ചോക്ലേറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  .അസം സ്വദേശി ബിജൻ താന്തി ( 26 ) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. 

tRootC1469263">

മാർച്ച്‌ നാലിനാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് അതിക്രമിച്ചു കയറിയ യുവാവ് ചോക്ലേറ്റ് വാങ്ങാൻ കടയില്‍ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടിയെ മണിക്കൂറുകളോളം പീഡനത്തിരയാക്കിയെന്നും പീഡനത്തിനുശേഷം കുട്ടിയെ തേയില തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് മുഴുവൻ നടപടിക്രമങ്ങളും നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags