നാലു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി ; യുപിയില്‍ പിതാവും രണ്ടാനമ്മയും അറസ്റ്റില്‍
കുഞ്ഞിനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ചൂല്‍, കത്തി ,വൈപ്പര്‍, സ്‌കെയില്‍, ബെല്‍റ്റ്, കയര്‍ എന്നിവ കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുപിയില്‍ പിതാവും രണ്ടാനമ്മയും നാലു വയസുകാരനെ കൊലപ്പെടുത്തി. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഭീഷ്മ ഫര്‍ബന്ദ, ഭാര്യ രാഗിണി എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് നടപടി.
മാര്‍ച്ച് 12നാണ് പേരക്കുട്ടി മരിച്ചെന്ന് മരുമകനായ ഭീഷ്മ തന്നെ അറിയിക്കുന്നതെന്ന് മുത്തശ്ശി പൊലീസിനോട് പറഞ്ഞു. ഇവര്‍ വീട്ടിലെത്തിയപ്പോള്‍ നാലു വയസുകാരനായ അര്‍ണവിന്റെ മൃതദേഹം വീടിന്റെ വരാന്തയില്‍ കിടത്തിയ നിലയിലായിരുന്നു. പരിശോധനയില്‍ കുട്ടിയുടെ ദേഹമാകെ നിരവധി പരിക്കുകയും പാടുകളും കണ്ടെത്തി. കുട്ടിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അസുഖ ബാധിതയായി മരണപ്പെട്ടു. സ്വത്തിന് വേണ്ടിയാണ് കുഞ്ഞിനെ പിതാവും രണ്ടാനമ്മയും കൊലപ്പെടുത്തിയതെന്നാണ് വിവരം.
tRootC1469263">
കുഞ്ഞിനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ചൂല്‍, കത്തി ,വൈപ്പര്‍, സ്‌കെയില്‍, ബെല്‍റ്റ്, കയര്‍ എന്നിവ കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
.jpg)


