രണ്ട് ഭാര്യമാരുള്ള മുന്‍ റെയില്‍വെ ജീവനക്കാരന്‍ ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു

d

തെളിവ് നശിപ്പിക്കുന്നതിനായി ഇയാള്‍ പങ്കാളിയുടെ മൃതദേഹം കത്തിച്ച അവശിഷ്ടം ഒരു നദിയില്‍ ഒഴുക്കി.

ഉത്തർപ്രദേശിലെ ഝാൻസിയില്‍ 32 വയസ്സുകാരിയായ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച 62-കാരൻ പിടിയില്‍.രണ്ട് ഭാര്യമാരുള്ള മുൻ റെയില്‍വെ ജീവനക്കാരൻ  പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇരുമ്പ് ട്രങ്കിനുള്ളില്‍ ഇട്ട് കത്തിച്ചു.തെളിവ് നശിപ്പിക്കുന്നതിനായി ഇയാള്‍ പങ്കാളിയുടെ മൃതദേഹം കത്തിച്ച അവശിഷ്ടം ഒരു നദിയില്‍ ഒഴുക്കി.

tRootC1469263">

ഇതിന് ശേഷം മൃതദേഹം കത്തിക്കാൻ ഉപയോഗിച്ച ട്രങ്ക് രണ്ടാമത്തെ ഭാര്യയുടെ വീട്ടിലേക്ക് കൊണ്ടുപോയി. റെയില്‍വെയില്‍ നിന്ന് വിരമിച്ച ജീവനക്കാരനായ രാം സിംഗ് പരിഹാർ ആണ് 35 വയസ്സുകാരിയായ തന്റെ ലിവ് ഇൻ പങ്കാളി പ്രീതിയെ കൊലപ്പെടുത്തിയത്. ഇയാള്‍ നേരത്തെ രണ്ടുതവണ വിവാഹിതനായിരുന്നു. ഇയാളുടെ മുൻ ഭാര്യ സിപ്രി ബസാർ പ്രദേശത്താണ് താമസിച്ചിരുന്നത്. രണ്ടാമത്തെ ഭാര്യ സിറ്റി കോട്‌വാലി പ്രദേശത്താണ് താമസിക്കുന്നത്.

ലിവ് ഇൻ പങ്കാളി രാം സിംഗില്‍ നിന്ന് വലിയ അളവില്‍ പണം ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിനോടകം ലക്ഷങ്ങള്‍ വാങ്ങിയെടുത്തതായും പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വീണ്ടും പണം ചോദിച്ചതാകാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

മൃതദേഹം കത്തിച്ച ശേഷം രാം സിംഗ് അവശിഷ്ടങ്ങള്‍ ചാക്കുകളില്‍ ശേഖരിച്ച്‌ നദിയില്‍ ഒഴുക്കുകയായിരുന്നു. ട്രങ്കിലെ ബാക്കിയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി അയാള്‍ അത് തന്റെ രണ്ടാമത്തെ ഭാര്യ ഗീതയുടെ വീട്ടിലേക്ക് അയച്ചു.

Tags