ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹം ; സോണിയ ഗാന്ധിയ്‌ക്കെതിരെ കങ്കണ

kangana

ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് യാദൃശ്ചികമല്ല. അനന്തരാവകാശികള്‍ ഇല്ലാതായതോടെ അധികാരം മറ്റൊരു വിദേശ വനിതയായ സോണിയ ഗാന്ധിയിലെത്തിയെന്നും കങ്കണ കുറിച്ചു.

സോണിയാ ഗാന്ധിയെക്കുറിച്ചുള്ള ബിജെപി എം പി കങ്കണ റണാവത്തിന്റെ പരാമര്‍ശം വന്‍ വിവാദത്തില്‍. ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹമെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. 

ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് യാദൃശ്ചികമല്ല. അനന്തരാവകാശികള്‍ ഇല്ലാതായതോടെ അധികാരം മറ്റൊരു വിദേശ വനിതയായ സോണിയ ഗാന്ധിയിലെത്തിയെന്നും കങ്കണ കുറിച്ചു.

സോണിയ ഗാന്ധി ഈ രാഷ്ട്രീയ കുടുംബത്തിലേക്ക് കടന്നുവന്നതിനെ ചോദ്യം ചെയ്ത കങ്കണ, കുടുംബത്തിലെ പ്രമുഖ അംഗങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ വളരെയധികം യാദൃശ്ചികം എന്നാണ് സംശയത്തില്‍ കലര്‍ത്തി വിശേഷിപ്പിച്ചത്. സോണിയ ഗാന്ധിയുടെ ഓര്‍മ പുസ്തകം ബിലോംഡിങ്; എ ജേര്‍ണി ഒഫ് ലൗ പുറത്തിറങ്ങിയതിന് പിന്നാലെ ബിജെപി നടത്തുന്ന വിമര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് ബിജെപി എംപി കൂടിയായ കങ്കണയുടെ പ്രതികരണം.

Tags