'ഹോളി' ആശംസകള്‍ നേർന്ന ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

murder

താഴ്ന്ന ജാതിക്കാരനായ ഒരാള്‍ തനിക്ക് ആശംസകള്‍ നേർന്നത് ഇഷ്ടപ്പെടാതിരുന്ന തിവാരി യുവാവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.

ഉത്തർപ്രദേശിലെ ലഖ്നൗവിലെ ദുബഗ്ഗ പ്രദേശത്ത് ഹോളി ആശംസകള്‍ നേർന്ന ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി.സൂരജ് ഗൗതം (22) എന്ന ദലിത് യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ മനോർ തിവാരി, സഹോദരി ശിവാനി, അമ്മ രഞ്ജന എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.

tRootC1469263">

കഴിഞ്ഞ മാർച്ച്‌ നാലിനാണ് കേസിനാസ്പദമായ സംഭവം. താഴ്ന്ന ജാതിക്കാരനായ ഒരാള്‍ തനിക്ക് ആശംസകള്‍ നേർന്നത് ഇഷ്ടപ്പെടാതിരുന്ന തിവാരി യുവാവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.

തുടർന്ന്, തർക്കം രൂക്ഷമായതോടെ ശിവാനി കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ സൂരജിനെ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Tags