മഹാരാഷ്ട്രയില്‍ ക്ഷേത്രദര്‍ശനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു

d

അതേസമയം, നാല് ദിവസം മുമ്ബ് വിവാഹിതരായ അനികേത് ഗൗതം കാംബ്ലെയ്ക്കും മേഘ്ന അനികേത് കാംബ്ലെയ്ക്കും ഗുരുതരമായി പരിക്കേറ്റു.

സോളാപൂര്‍: മഹാരാഷ്ട്രയിലെ സോളാപൂരില്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയ നവദമ്ബതികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദമ്ബതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗൗതം കാംബ്ലെ, ജയ കാംബ്ലെ, സഞ്ജയ് വാഗ്മാരെ, സരിക വാഗ്മാരെ, മറ്റൊരു സ്ത്രീ എന്നിവരാണ് മരിച്ചത്.

tRootC1469263">

ബര്‍ഷി തഹസില്‍ പാന്‍ഗ്രി ഗ്രാമത്തില്‍ ഒരു കാറും ട്രക്കും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് ദാരുണമായ സംഭവം നടന്നത്. പാന്‍ഗ്രി ഗ്രാമത്തിനടുത്തുള്ള ജംഭലബെട്ട് പാലത്തില്‍ ഉണ്ടായ അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. 

അതേസമയം, നാല് ദിവസം മുമ്ബ് വിവാഹിതരായ അനികേത് ഗൗതം കാംബ്ലെയ്ക്കും മേഘ്ന അനികേത് കാംബ്ലെയ്ക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തെക്കുറിച്ച്‌ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ചികിത്സയ്ക്കായി ബര്‍ഷിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Tags