കുട്ടികളിലെ അക്രമവാസന തടയാന്‍ വിചിത്രനീക്കം; സ്‌കൂളുകള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്ക്കരികിലെ മാംസവ്യാപാരം തടയാന്‍ ബിഹാര്‍

bihar

സര്‍ക്കാരിന്റെ പുതിയ ഒരു നീക്കമാണ് ഇതെന്നും ബിഹാറിന്റെ മുഖം മാറുകയാണ് എന്ന് അവകാശപ്പെട്ടുകൊണ്ടാണ് വിജയ് സിന്‍ഹ നിരോധന തീരുമാനം വ്യക്തമാക്കിയത്

സ്‌കൂളുകള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്ക്കരികില്‍ മത്സ്യവും മറ്റ് മാംസങ്ങളും വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ. കുട്ടികള്‍ക്കിടയിലെ അക്രമ വാസന തടയാനെന്ന വിചിത്ര ന്യായീകരണമാണ് ഈ നീക്കത്തിന് കാരണമായി വിജയ് സിന്‍ഹ പറഞ്ഞത്.

tRootC1469263">

മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വിജയ് സിന്‍ഹ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ പുതിയ ഒരു നീക്കമാണ് ഇതെന്നും ബിഹാറിന്റെ മുഖം മാറുകയാണ് എന്ന് അവകാശപ്പെട്ടുകൊണ്ടാണ് വിജയ് സിന്‍ഹ നിരോധന തീരുമാനം വ്യക്തമാക്കിയത്. കുട്ടികളിലെ അക്രമ വാസനകള്‍ തടയാന്‍ തിരക്കേറിയ പൊതുസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്ക്കരികില്‍ മാംസവ്യാപാരം അനുവദിക്കില്ല എന്നാണ് ഉപമുഖ്യമന്ത്രി പറഞ്ഞത്.
ജനങ്ങള്‍ നിയമം അനുസരിക്കണമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ക്ക് ഭക്ഷണങ്ങളോട് യാതൊരു വിരോധവുമില്ലെന്നും, എന്നാല്‍ സാമൂഹിക അന്തരീക്ഷം സുഖമമായി പോകുന്നുവെന്ന് ഉറപ്പുവരുത്താനും പരിസ്ഥിതി മലിനീകരണം ഇല്ല എന്നുറപ്പ് വരുത്താനും ഈ നീക്കം അനിവാര്യമാണെന്നും വിജയ് സിന്‍ഹ പറഞ്ഞു.

Tags