ഹോട്ടലില് വ്യാജ ആധാര് നല്കി ആണ്‌സുഹൃത്തിനൊപ്പം താമസിച്ച ബാങ്ക് ഉദ്യോഗസ്ഥയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി
ഒപ്പമുണ്ടായിരുന്ന പങ്കാളി എ ശ്രീനിവാസിനായി (38) പൊലീസ് തിരച്ചില് ഊര്ജ്ജിതമാക്കി.
ഹോട്ടലില് വ്യാജ ആധാര് നല്കി ആണ്‌സുഹൃത്തിനൊപ്പം മുറിയെടുത്ത് താമസിച്ച ബാങ്ക് ഉദ്യോഗസ്ഥയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. ഹൈദരാബാദിലെ എസ്ആര് നഗറിലുള്ള ഹോട്ടലിലാണ് 34 കാരിയെ മരിച്ച നിലയില് കണ്ടെത്തിയത്. വികാരാബാദ് ജില്ലയിലെ നാഗസമുദ്രം സ്വദേശി ബി ശിരീഷയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പങ്കാളി എ ശ്രീനിവാസിനായി (38) പൊലീസ് തിരച്ചില് ഊര്ജ്ജിതമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവതിയെ മുറിയില് കൊല്ലപ്പെട്ട നിലയില് ഹോട്ടല് ജീവനക്കാര് കണ്ടെത്തിയത്. സെപ്തംബര് 9 മുതല് ഇതേ ഹോട്ടലില് താമസിക്കുകയായിരുന്നു ശ്രീനിവാസ്. സെപ്തംബര് 24നാണ് ശീരീഷയെ പ്രതി ഹോട്ടലിലേക്ക് വിളിച്ചുവരുത്തുന്നത്. ഹോട്ടലില് ഇരുവരും വ്യാജ ആധാര് കാര്ഡാണ് നല്കിയത്. ഗണേഷ് , ദുര്ഗ എന്നീ പേരുകളിലാണ് ഹോട്ടലില് താമസിച്ചത്. ചൊവ്വാഴ്ച പുലര്ച്ച മൂന്നരയോടെ ശ്രീനിവാസ് പുറത്തേക്ക് പോയി. ശിരീഷ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു മുറി ഒഴിയുമെന്ന് ജീവനക്കാരോട് പറഞ്ഞു. എന്നാല് ഉച്ചയായിട്ടും യുവതി പുറത്തിറങ്ങാതെ വന്നതോടെ ഹോട്ടല് അധികൃതര് പൊലീസിനെ അറിയിച്ചു. പൊലീസെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോല് ഉപയോഗിച്ചാണ് മുറി തുറന്നത്. കട്ടിലില് മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. രാത്രിയില് തര്ക്കത്തിന് പിന്നാലെ യുവതിയെ മാരക ആയുധം ഉപയോഗിച്ച് പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച് പൊലീസ് കുടുതല് അന്വേഷണം നടത്തിവരികയാണ്.
.jpg)

