ബിഹാറിൽ ഹെലികോപ്റ്ററിൽ നിന്ന് താഴേക്ക് എറിഞ്ഞ ദുരിതാശ്വാസ സാമഗ്രികൾ തലയിൽ വീണ് 60-കാരൻ മരിച്ചു
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിനായാണ് ജില്ലാ ഭരണകൂടം ഹെലികോപ്റ്റർ ഉപയോഗിച്ച് പാക്കറ്റുകൾ താഴേക്ക് ഇട്ടത്.
സാരൺ: ബിഹാറിലെ സാരൺ ജില്ലയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ സാമഗ്രികൾ അടങ്ങിയ പാക്കറ്റ് തലയിൽ വീണ് വയോധികൻ കൊല്ലപ്പെട്ടു. 60 വയസ്സുകാരനായ ലക്ഷ്മൺ യാദവ് ആണ് മരിച്ചത്.സാരൺ ജില്ലയിൽ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ ആകാശമാർഗം ദുരിതാശ്വാസ വിതരണം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
ഹെലികോപ്റ്ററിൽ നിന്ന് താഴേക്ക് എറിഞ്ഞ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും അടങ്ങിയ ദുരിതാശ്വാസ പാക്കറ്റ് മുകളിലേക്ക് നോക്കിനിൽക്കുകയായിരുന്ന ആളുടെ തലയിലേക്ക് നേരിട്ട് പതിക്കുകയായിരുന്നു.
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിനായാണ് ജില്ലാ ഭരണകൂടം ഹെലികോപ്റ്റർ ഉപയോഗിച്ച് പാക്കറ്റുകൾ താഴേക്ക് ഇട്ടത്. ഹെലികോപ്റ്ററിൽ നിന്ന് പാക്കറ്റ് താഴേക്ക് വീഴുന്നത് കാണാൻ വീടിന് വെളിയിൽ നിൽക്കുകയായിരുന്ന ലക്ഷ്മൺ യാദവിന്റെ തലയിലേക്കാണ് കനത്ത ഭാരമുള്ള പാക്കറ്റ് നേരിട്ട് പതിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള പ്രാദേശിക ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.jpg)

