പത്താം നിലയില്‍ നിന്നും വീണ 57-കാരൻ എട്ടാം നിലയിലെ ഗ്രില്ലില്‍ കുടുങ്ങി; അത്ഭുതകരമായ രക്ഷപ്പെടല്‍
Updated: Dec 26, 2025, 10:16 IST
ഒരു മണിക്കൂർ തലകീഴായി കെട്ടിത്തൂക്കിയ ശേഷം രക്ഷപ്പെടുത്തിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു.
സൂറത്തിലെ ഫ്ലാറ്റിലെ പത്താം നിലയില്‍ നിന്നും വീണ 57 കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ജനാലയ്ക്കരികില്‍ ഉറങ്ങുകയായിരുന്ന നിതിൻ ആദിയ അബദ്ധത്തില്‍ വീഴുകയായിരുന്നു.പത്താം നിലയില്‍ നിന്നുവീണ ഇയാള്‍ എട്ടാം നിലയിലെ ജനാലയ്ക്ക് പുറത്ത് സ്ഥാപിച്ചിരുന്ന മെറ്റല്‍ ഗ്രില്ലില്‍ കുടുങ്ങി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
tRootC1469263">ഒരു മണിക്കൂർ തലകീഴായി കെട്ടിത്തൂക്കിയ ശേഷം രക്ഷപ്പെടുത്തിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ജഹാംഗീർപുര, പാലൻപൂർ, അഡാജൻ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇയാളെ എട്ടാം നിലയുടെ മുൻവശത്തെ ജനാലയിലൂടെ സുരക്ഷിതമായി അകത്തേക്ക് കൊണ്ടുവരുകയായിരുന്നു.
.jpg)


