അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ പാത്രത്തില്‍ വീണ് പൊള്ളലേറ്റ 46 കാരി മരിച്ചു

d

ജോലി ചെയ്യുന്നതിനിടയില്‍ കാലിടറി സുജാത സമീപത്തുള്ള വലിയ പത്രങ്ങളിലെ തിളച്ച സാമ്പാറിലേക്ക് വീഴുകയായിരുന്നു.

വിജയവാഡ : ആന്ധ്രാപ്രദേശില്‍ ഗണേശോത്സവത്തോടനുബന്ധിച്ച്‌ നടന്ന അന്നദാന ചടങ്ങിനിടെ തിളച്ചുമറിയുന്ന സാമ്പാർ പാത്രത്തില്‍ വീണ് പൊള്ളലേറ്റ 46 കാരി മരിച്ചു.വിജയവാഡ സ്വദേശിയായ മാദ്ധി സുജാത എന്ന സ്ത്രീയാണ് മരണപ്പെട്ടത്. 

ഞായറാഴ്ച രാവിലെ പാചകപ്പുരയില്‍ മറ്റ് സന്നദ്ധപ്രവർത്തകർക്കൊപ്പം സദ്യ ഒരുക്കുന്നതില്‍ സഹായിക്കുകയായിരുന്നു സുജാത. ജോലി ചെയ്യുന്നതിനിടയില്‍ കാലിടറി സുജാത സമീപത്തുള്ള വലിയ പത്രങ്ങളിലെ തിളച്ച സാമ്പാറിലേക്ക് വീഴുകയായിരുന്നു.

അപകടം നടന്നയുടൻ പാചകപ്പുരയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് സുജാതയെ പാത്രത്തില്‍ നിന്നും പുറത്തെടുക്കുകയും ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ അതിഗുരുതരമായി പൊള്ളലേറ്റതിനാല്‍ ജീവൻ രക്ഷിക്കാനായില്ല.തിങ്കളാഴ്ച രാവിലെ ചികിത്സയിലിരിക്കെയാണ് ഇവർ മരണത്തിന് കീഴടങ്ങിയത്.

Tags